Monday, September 15

തിരുവോണം ബമ്പര്‍ : 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് കര്‍ണാടക സ്വദേശി അല്‍ത്താഫിന്. വയനാട് സുല്‍ത്താന്‍ബത്തേരിയിലെ കടയില്‍ നിന്ന് വിറ്റ TG 434222 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

42 കാരനായ അല്‍ത്താഫ് മെക്കാനിക്കാണ്. വയനാട്ടിലെ ബന്ധു വീട്ടിലെത്തിയപ്പോള്‍ എടുത്ത ടിക്കറ്റ് ആണ് സമ്മാനം നേടി കൊടുത്തത്. വാടക വീട്ടില്‍ കഴിയുന്ന അല്‍ത്താഫിന് സ്വന്തമായി ഒരു വീട് വെക്കണം എന്നതാണ് ആദ്യത്തെ ആഗ്രഹം. മകളുടെ വിവാഹം നടത്തണമെന്നും മകന് മെച്ചപ്പെട്ട ജോലി വേണമെന്നും അല്‍ത്താഫ് പറയുന്നു. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു എന്നും, ടിക്കറ്റ് എടുക്കാനായി കേരളത്തിലേക്ക് ടൂര്‍ വരാറുണ്ടെന്നും അല്‍ത്താഫ് പ്രതികരിച്ചു.

error: Content is protected !!