മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിയില്ല, തിരൂരങ്ങാടിയിൽ 110 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരൂരങ്ങാടി: മഴ ശമിച്ചെങ്കിലും താഴ്ന്ന ഭാഗങ്ങളിലേക്കുള്ള ഒഴുക്ക് കുറഞ്ഞില്ല, തിരൂരങ്ങാടി യിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ തന്നെ. മാനിപ്പാടം, കണ്ണാടിത്തടം, കോട്ടുവാലക്കാട്, പുളിഞ്ഞിലം, വെള്ളിലക്കാട് എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളമുള്ളത്. തിരൂരങ്ങാടി വില്ലേജിൽ നിന്ന് മാത്രം 110 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. പുഴയിൽ നിന്നുള്ള വെള്ളം തോടുകളും വയലുകളും വഴി താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകി എത്തുകയാണ്. താഴ്ന്ന ഭാഗമായതിനാൽ മറ്റു ഭാഗങ്ങളിൽ മഴ പെയതാലും അവസാനം ഈ ഭാഗത്തേക്കാണ് വെള്ളം ഒഴുകി എത്തുന്നത്. ഇവ വയലിലൂടെയും തോടുകളിലൂടെയും എത്തി താഴ്ന്ന ഭാഗങ്ങളിൽ വെള്ളം എത്തുന്നത്.

error: Content is protected !!