15 കാരന്‍ ഓടിച്ച കാറിടിച്ച് 11 വയസുകാരി മരിച്ചു ; കുട്ടിക്കും പിതാവിനും എതിരെ കേസെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പതിനഞ്ചുകാരന്‍ ഓടിച്ച കാറിടിച്ച് 11 വയസുകാരി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. തേനി സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകള്‍ ദീപികയാണ് മരിച്ചത്. കുട്ടിക്കെതിരെയും പിതാവിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്കിട്ടുണ്ട്. കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. അപകടത്തില്‍ കാറോടിച്ച 15 കാരനും പരിക്കേറ്റിട്ടുണ്ട്.

ദീപിക പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 15 വയസുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവര്‍ സീറ്റില്‍ ആണ്‍കുട്ടിയെ കണ്ടത്. പിന്നീട് കുട്ടിയെ പൊലീസില്‍ ഏല്പിച്ചു.

error: Content is protected !!