
പരപ്പനങ്ങാടി : വീടിനടുത്തുള്ള കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. ഉള്ളണം നോർത്ത് സ്വദേശി അമരമ്പത്ത് ചാലിൽ റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. വീടിനോട് ചേർന്നുള്ള കുളത്തിൽ വീണ കുട്ടിയെ ഉടനെ പിതാവ് രക്ഷപ്പെടുത്തി പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ.