കുണ്ടൂർ കോളേജിൽ റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു


തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് റാഗിംഗ് വിരുദ്ധ കമ്മറ്റി, ഐ.ക്യൂ.എ.സി , തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി എന്നിവ സംയുക്തമായി രണ്ടാംവർഷ ബിരുദ വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ക്ലാസ്സ്‌ താനൂർ സി .ഐ .ജീവൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജെ.സി .ഐ ട്രെയിനർ അഡ്വക്കേറ്റ് സി.കെ. സിദ്ദിഖ് വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം അധ്യക്ഷനായിരുന്ന ചടങ്ങിൽ, ആന്റി റാഗിംങ് കമ്മിറ്റി കോഡിനേറ്റർ മുരളീധരൻ ആർ .കെ, മർകസ് സെക്രട്ടറി എൻ പി ആലിഹാജി, സൈക്കോളജി വിഭാഗം മേധാവി ഡോ കൃഷ്ണകുമാർ, കൊമേഴ്സ് വിഭാഗം മേധാവി ഡോ മുസ്തഫ, ഇംഗ്ലീഷ് വിഭാഗം മേധാവി സജിനി എൻ കെ, സോഷ്യോളജി വിഭാഗം മേധാവി നെജുമുനിസ, ആന്റി റാഗിംങ് കമ്മിറ്റി മെമ്പർ അദ്നാൻ അബ്ദുൽഹഖ് എന്നിവർ സംസാരിച്ചു.

error: Content is protected !!