തിരൂരങ്ങാടി: ഉക്രൈൻ റഷ്യ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും നിരപരാധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊടിഞ്ഞി എം.എ ഹയർ സെക്കൻഡറി സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഫാത്തിമ ഷഹല മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് മുജീബ് പനക്കൽ, പ്രിൻസിപ്പൽ ടി.ടി നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, കളത്തിൽ മുഹമ്മദ് ഹാജി,സദർ മുഅല്ലിം റഊഫ് സൈനി, വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ, പനമ്പിലായി സലാം ഹാജി, മുഷ്താഖ് കൊടിഞ്ഞി, നൗഷാദ് നരിമടക്കൽ സംബന്ധിച്ചു.