മഫ്‌ലഹ് മീലാദ് സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ചെങ്ങാനി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് ശൈഖുനാ റഈസുൽ ഉലമാ ഇ. സുലൈമാൻ മുസ്ല്യാരുടെ നേതൃത്വത്തിൽ സംപ്തംബർ 27, 28, 30 തിയതികളിൽ ചെങ്ങാനിയിൽ നടക്കുന്ന മഫ്‌ലഹ് മീലാദ് സമ്മേളനത്തിന് വിപുലമായ സ്വാഗതസംഘം നിലവിൽ വന്നു. തിരു നബി (സ) ജീവിതം, ദർശനം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന മഫ്‌ലഹ് മീലാദ് സമ്മേളനം വിവിധ പരിപാടികളോടെ സമുചിതമാകും എക്സോഡിയം എജ്യൂ ഫെസ്റ്റ്, തിരുനബി പഠനം, മധുര പ്രയാണം, വിവിധ സെമിനാറുകൾ, മദ്ഹുറസൂൽ പ്രഭാഷണം, സ്നേഹ റാലി, ഗ്രാൻ്റ് മൗലിദ്, ഹുബ്ബുറസൂൽ സമ്മേളനം നടക്കും

ആയിരങ്ങൾ സംഗമിക്കുന്ന പരിപാടികളിൽ ശൈഖുനാ റഈസുൽ ഉലമാ ഇ. സുലൈമാൻ മുസ്‌ലിയാർ, അമീനുശ്ശരീഅ അലി ബാഫഖി തങ്ങൾ, കല്ലറക്കൽ തങ്ങൾ, ബായാർ തങ്ങൾ, ജമലുല്ലൈലി തങ്ങൾ സ്വലാഹുദ്ദീൻ ബുഖാരി തങ്ങൾ, ജലാലുദ്ദീൻ ജീലാനി തങ്ങൾ, സീതിക്കോയ തങ്ങൾ, മുർതളാ ശിഹാബ് തങ്ങൾ കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഫ്ള്ലുറഹ്‌മാൻ അഹ്സനി, അഹ്മദ് അബ്ദുല്ല അഹ്സനി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും

പരിപാടിക്കായി സമസ്ത ജില്ലാ മുശാവറ അംഗം അഹ്മദ് അബ്ദുല്ലാഹ് അഹ്സനി ചെയർമാനും അബ്ബാസ് ഹാജി ചെങ്ങാനി കൺവീനറും പൂങ്ങാടൻ അബ്ദുൽ ഖാദർ ഹാജി ട്രഷററും സയ്യിദ് ഹാമിദ് ബാഅലവി കോഡിനേറ്ററും ആയി സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് തഖിയ്യുദ്ദീൻ തങ്ങൾ, സയ്യിദ് ഫള്ൽ സീതി തങ്ങൾ ,മൊയ്തീൻകുട്ടി അഹ്സനി,മുഹമ്മദ്മാസ്റ്റർ സീപീ,കരീംഹാജി എടയാട്ട്,നജീബ് മാസ്റ്റർ അരീകോട്,സിദ്ദീഖ്ഹാജി പീപീ,സിദ്ദീഖ് ടി കെ. എന്നിവരെ വൈസ് ചെയർമാൻമാൻമാരും എ പി അബ്ദുൽഖാദർ ഹാജി,യഹ്ഖൂബ് അഹ്സനി,ഡോ: മുസ്തഫ സീപീ,അബ്ദുൽ റസാഖ് കെ,ഇഖ്ബാൽ ചൊക്ലി,യഹ്ഖൂബ് എസ്,അബ്ദുൽ ഹമീദ് വീകെ,അഹ്മദ്കുട്ടി കെടി, മുസ്തഫ ഹാജി പൂങ്ങാടൻ എന്നിവരെ ജോയിന്റ് കൺവീനർമാരുമായി തിരഞ്ഞെടുത്തു.

സ്വാഗസംഘം രൂപീകരണ കൺവൻഷനിൽ മഫ്‌ലഹ് പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീൻ അഹ്‌സനി കല്ലറക്കൽ തങ്ങൾ പ്രാർത്ഥന നടത്തി അഹ്മദ് അബ്ദുല്ലാഹ് അഹ്സനി ആധ്യക്ഷം വഹിച്ചു സയ്യിദ് ഹാമിദ് തങ്ങൾ ഫൈസൽ ഫാളിലി പ്രസംഗിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!