വേങ്ങരയിലെ വയോധികന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതികൾക്കായി വലവിരിച്ച് പോലീസ്

വേങ്ങര : കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ട മാട്ടിൽപള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു –-75) ന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ദുറഹ്‌മാനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പോലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു.
അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതായി വിവരമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേർന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. നാട്ടുകാരെത്തിയാണ് മൃതദേഹം കരക്ക് കയറ്റിയത്. മുങ്ങൽ വിദ​ഗ്ധരെത്തി നടത്തിയ പരിശോധനയില്‍ അബ്ദുറഹിമാന്റെ ഫോണ്‍ കണ്ടെടുത്തു. കഴുത്തിൽ

പാടുകൾ ഉള്ളതായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾക്ക് ഭൂമികച്ചവടവും മറ്റു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതിനാൽ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. വേങ്ങര എസ്.എച്ച്.ഒ. എം. മുഹമ്മദ് ഹനീഫക്കാണ് അന്വേഷണചുമതല.

error: Content is protected !!