Tag: Vengara murder

വേങ്ങരയിലെ അബ്ദുറഹ്മാന്റെ മരണം കൊലപാതകം തന്നെ, മകൻ അറസ്റ്റിൽ
Breaking news, Crime

വേങ്ങരയിലെ അബ്ദുറഹ്മാന്റെ മരണം കൊലപാതകം തന്നെ, മകൻ അറസ്റ്റിൽ

സംഭവം നടന്നത് ആറു മാസം മുമ്പ് വേങ്ങര : കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്തീൻ മകൻ അബ്ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 18-09-2023 തിയ്യതി വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്ദുറഹിമാന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് മരണപ്പെട്ടത് എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ പോലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. അബ്ദുറഹ്മാനും മകൻ മുഹമ്മദ് അൻവറും തമ്മിൽ വീട്ടിൽ വച്ച് അൻവറിന്റെ ചികിത്സക്കുള്ള പണം അബ്ദുറഹ്മാൻ കൊടുക്കാത്തതിലുള്ള വിരോധത്താൽ ഇരുവരും തമ്മിൽ വീട്ടിൽവെച്ച് വാക്ക് തർക്കം ഉണ്ടാവുകയും മകൻ അൻവർ പിതാവായ അബ്ദുറഹിമാനെ കഴു...
Crime

വേങ്ങരയിലെ വയോധികന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതികൾക്കായി വലവിരിച്ച് പോലീസ്

വേങ്ങര : കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ട മാട്ടിൽപള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു –-75) ന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ദുറഹ്‌മാനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പോലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതായി വിവരമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേർന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായി...
Crime

കാമുകനൊപ്പം ജീവിക്കാൻ വേങ്ങരയിൽ ഭാര്യ, യുവാവിനെ ഉറക്കത്തിൽ കഴുത്തു മുറുക്കി കൊന്നു

വേങ്ങര : ക്വാർറ്റെഴ്സിൽ ബീഹാർ സ്വദേശി മരിച്ച സംഭവം കൊലപാതകം. കാമുകനൊപ്പം ജീവിക്കാൻ ഭാര്യ ഉറക്കത്തിൽ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനോടൊത്ത് ജീവിക്കാൻ യുവതി ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു. മരണം ഉറപ്പാക്കിയ ശേഷം അസുഖ ബാധിതനെന്ന് അയൽ വക്കത്ത് താമസിക്കുന്ന വരെ തെറ്റിദ്ധരിപ്പിച്ചു ആസ്പത്രിയിലെത്തിച്ചു. ഡോക്ടർക്കു തോന്നിയ സംശയവും തുടർന്ന് വേങ്ങര പൊലിസ് നടത്തിയ അന്വേഷണവും കൊലപാതകം പുറത്തെത്തിച്ചു. വേങ്ങര ഇരിങ്ങല്ലൂർ കോട്ടക്കൽ റോഡിലെ യാറം പടി പി കെ ക്വോർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർസ്വദേശി പുനംദേവി (30) ആണ് ഭർത്താവ്സൻജിത് പസ്വാൻ (33) നെ സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്.ജനവരി 31ന് രാത്രിയിലാണ്ക്രൂരകൃത്യം നടന്നത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച സൻജി തിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലിസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരിക...
error: Content is protected !!