പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സ്വദേശി പാറമ്മൽ കടുക്കേങ്ങൽ മുസ്തഫയുടെ മകൻ മുഹമ്മദ് മുശ്ഫിഖ് (18) ആണ് മരിച്ചത്. ഇന്ന് രാത്രി അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന് സമീപത്തു വെച്ചാണ് അപകടം. www.tirurangaditoday.in അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ നഹാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുശ്ഫിഖ് കുറ്റിപ്പുറം കെ എം സി ടി എൻജിനിയറിങ് കോളേജിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. മാതാവ്, ശരീഫാ. സഹോദരൻ: മുഷറഫ്. കബറടക്കം നാളെ പനയത്തിൽ പള്ളിയിൽ.