ബൈക്കുകൾ കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

മഞ്ചേരി: ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവി കുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴിനാണ് അപകടം. പാലത്തിൻ്റെ കൈവരി തകർന്ന സ്ഥലത്തെ അപകടം ഒഴിവാക്കാൻ താൽക്കാലികമായി വച്ച വീപ്പ (ഡ്രം) വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 2 ന് മരിച്ചു. മങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ +2 വിദ്യാർഥിയായിരുന്നു.

error: Content is protected !!