നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി ; ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

തൊടുപുഴ : വാഴക്കുളം മടക്കത്താനത്ത് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഴ്‌സല്‍ വണ്ടി പാഞ്ഞുകയറി 3 പേര്‍ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോള്‍ (36), മകള്‍ അല്‍ന (ഒന്നര വയസ്സ്), മേരി ജോണ്‍ (60) എന്നിവരാണ് മരിച്ചത്. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്‌സല്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പ്രദേശത്തുനിന്ന് ആറുകിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍. ബ്ലൂഡാര്‍ട്ടിന്റെ പാഴ്‌സല്‍ വാഹനമാണ് അപകടത്തില്‍പെട്ടത്.

error: Content is protected !!