Monday, August 18

പരപ്പനങ്ങാടിയിൽ അജ്ഞാത ജീവി കൂട് തകർത്തു ആടിനെ കൊന്നു

പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ അജ്ഞാത ജീവി കൂട് തകർത്ത് ആടിനെ കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

കരിങ്കല്ലത്താണി ചെട്ടിയാംപറമ്പിൽ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് സംഭവം.

വീട്ടിൽ വളർത്തുന്ന വലിയ ഇനം ആടിനെയാണ് കൂടിന്റെ പട്ടിക തകർത്ത് ആടിനെ കൊന്നത്.

തല കടിച്ച് മുറിച്ചെടുത്ത നിലയിലായിരുന്നു. വീട്ടുകാർ ആദ്യം കരുതിയത് തെരുവ് നായ്ക്കളുടെ ആക്രമം എന്നായിരുന്നു. എന്നാൽ പിന്നീട് വീടിന്റെ പരിസരത്തും മറ്റും വലിയ ജീവിയുടെ കാൽപാദം കണ്ടതോടെയാണ് അജ്ഞാത ജീവിയാണന്ന സംശയം ബലപ്പെട്ടത്.

കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ കൂടും, ആടുമാണ് നഷ്ടമായത്. അജ്ഞാത ജീവിയുടെ പാദം കണ്ടതോടെ പരിസരം ഭീതിയിലാണ്.

error: Content is protected !!