അങ്കണവാടിയും ആരോഗ്യകേന്ദ്രവും നാടിന് സമർപ്പിച്ചു

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 28 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ആരോഗ്യകേന്ദ്രവും 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആറാം വാർഡിലെ പടിഞ്ഞാറങ്ങാടി സമന്വയ നഗർ 123-ാം നമ്പർ അങ്കണവാടിയും നാടിന് സമർപ്പിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.

നിറമരുതൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രേമ, നിറമരുതൂർ പഞ്ചായത്ത് അംഗം കെ ഹസീന, പഞ്ചായത്ത് സെക്രട്ടറി ബിനുരാജ്, ഡോ. വരുൺ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം കെ.ടി ശശി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ നന്ദിയും പറഞ്ഞു.

error: Content is protected !!