Tag: Health center

ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം
Job

ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം

വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 12/02/2024 നു തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ഡോക്ടര്‍ : എംബിബിഎസ് , കൂടാതെ ടിസിഎംസി രജിസ്ട്രഷനും ജെപിഎച്ച്എന്‍ ഗ്രേഡ് 2 : ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം ...
Local news, Other

എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം കായിക മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെവിലാണ് ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവൃത്തി പൂർത്തിയാക്കിയത്. ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്കർ കോറാട്, ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹനീഫ ചെറുകര, തറമ്മൽ മൊയ്തീൻകുട്ടി, അലവി മുക്കാട്ടിൽ, സലീന അഷ്റഫ്, പ്രമീള, മുഹമ്മദ് കുട്ടി അപ്പാട, ജെ.എച്ച്.ഐ അഫ്സൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ...
Education

അങ്കണവാടിയും ആരോഗ്യകേന്ദ്രവും നാടിന് സമർപ്പിച്ചു

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 28 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ആരോഗ്യകേന്ദ്രവും 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആറാം വാർഡിലെ പടിഞ്ഞാറങ്ങാടി സമന്വയ നഗർ 123-ാം നമ്പർ അങ്കണവാടിയും നാടിന് സമർപ്പിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. നിറമരുതൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രേമ, നിറമരുതൂർ പഞ്ചായത്ത് അംഗം കെ ഹസീന, പഞ്ചായത്ത് സെക്രട്ടറി ബിനുരാജ്, ഡോ. വരുൺ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം കെ.ടി ശശി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ നന്ദിയും പറഞ്ഞു. ...
Local news

മൂന്നിയൂര്‍ പടിക്കലില്‍ സബ് ഹെല്‍ത്ത് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പടിക്കല്‍ പാറമ്മലില്‍ നവീകരണം പൂര്‍ത്തിയാക്കിയ സബ് ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ഒാണ്‍ലൈനായാണ് മന്ത്രി സബ് ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ നൗഷാദ് തിരുത്തുമ്മല്‍, രാജന്‍ ചെരിച്ചിയില്‍, എ.രമണി, പി.പി സഫീര്‍, മെഡിക്കല്‍ ഒാഫീസര്‍ ഡോ.ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ...
Local news

കുന്നുംപുറം നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തും: മന്ത്രി വി. അബ്ദുറഹിമാൻ 

താനൂർ കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ  പറഞ്ഞു. ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർബൻ പോളി ക്ലിനിക്ക് ആയി ഉയത്തുന്നതിനാവശ്യമായ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് കുന്നുംപുറത്ത് പ്രവൃത്തി പുരോഗമിക്കുന്നത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷവും, എൻഎച്ച്എം ഫണ്ടിൽ നിന്നും 30 ലക്ഷവും ഉപയോഗിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. മതിയായ സൗകര്യം ഇല്ലാത്തതുകാരണമായിരുന്നു ഇതുവരെ പുരോഗതി പ്രാപിക്കാതിരുന്നത്. വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതോടെ ദേശീയ ആരോഗ്യ മിഷൻ ഉദ്യോഗസ്ഥർ കേന്ദ്രം സന്ദർശിച്ച് അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്താനുള്ള നടപടി സ്വീകരിച്ചു.  അർബൻ പോളി ക്ലിനിക്ക് ആയി ഉയർത്തുന്...
error: Content is protected !!