വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധം, കൊന്ന് കഷ്ണങ്ങളാക്കി വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു ; പിതാവ് അറസ്റ്റില്‍

Copy LinkWhatsAppFacebookTelegramMessengerShare

അമരാവതി: വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ് മകളെ അച്ഛന്‍ കൊലപ്പെടുത്തി ശരീരാവശിഷ്ടങ്ങള്‍ വിവിധ പ്രദേശങ്ങളിലായി ഉപേക്ഷിച്ചു. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. കേസില്‍ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെണ്‍മക്കളാണ്. 21 വയസ്സുള്ള മൂത്ത മകള്‍ പ്രസന്നയെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ കുടുംബവുമായി ഹൈദരാബാദില്‍ താമസിക്കുന്നതിനിടെ യുവതിക്ക് മറ്റൊരാളുമായി പ്രണയത്തിലായി. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മകളുടെ പ്രണയ ബന്ധം അറിഞ്ഞ ദേവേന്ദ്ര റെഡ്ഢി ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ബന്ധം തുടര്‍ന്നും ഇവര്‍ ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞതോടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതശരീരം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ തള്ളി ഒന്നുമറിയാത്തതു പോലെ വീട്ടിലെത്തി ഭാവിക്കുകയുമായിരുന്നു.

ദേവേന്ദ്ര റെഡ്ഢിയും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. മകളെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നാണ് സംഭവത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. ചോദ്യം ചെയ്യലിന്റെ അവസാനം കൊലപാതകം നടത്തിയെന്ന് ദേവേന്ദ്ര റെഡ്ഢി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!