വിവിധ ഇടങ്ങളില്‍ ഗതാഗതം നിരോധിച്ചു

തൃക്കലങ്ങോട് -വണ്ടൂര്‍-കാളികാവ് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 24) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഞ്ചേരിയില്‍നിന്നും വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവാലി-കമ്പനിപ്പടി വഴിയും വണ്ടൂരില്‍നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ എളങ്കൂര്‍ വഴിയും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

———————

വെട്ടിച്ചിറ- കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കഞ്ഞിപ്പുര-കാടാമ്പുഴ, കാടാമ്പുഴ-ചേലക്കുത്ത്-രണ്ടത്താണി, കാടാമ്പുഴ-ചേലക്കുത്ത്-പൂവന്‍ചിന-രണ്ടത്താണി തുടങ്ങിയ റോഡുകളിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!