ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടിപര്‍പ്പസ് ജോബ്ക്ലബ് എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെസ്റുപദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്പ തുകയുടെ 20% സബ്‌സിഡി ലഭിക്കും. 21 നും 50 നും ഇടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംയുക്ത സംരംഭങ്ങളും അനുവദിക്കും.
മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ യുടെ പ്രോജക്ടുകള്‍ക്ക് ബാങ്ക് വായ്പ അനുവദിക്കും. 25% (പരമാവധി രണ്ട് ലക്ഷം) സബ്‌സിഡി ലഭിക്കും. 21- നും 45- നും മദ്ധ്യേ പ്രായമുള്ള, രണ്ടില്‍ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മക്കാണ് അവസരം. പുതു സംരംഭകര്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം നല്‍കും. നൂതന ആശയങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍വിവരങ്ങള്‍ക്ക് അടുത്തുളള എംപ്ലോയ്മെന്റ് എക്‌സ് ചേഞ്ചില്‍ ബന്ധപ്പെടണം. ഫോണ്‍: 0483 2734737.