
കാലിക്കറ്റിൽ രജിസ്ട്രാർ നിയമനം
തേഞ്ഞിപ്പലം:
കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രജിസ്ട്രാർ നിയമനത്തിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള യാൾ വിരമിച്ചതിനെ തുടർന്നാണ് പുതിയ രജിസ്ട്രാറെ നിയമിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
പി.ആർ. 530/2025
പരീക്ഷ
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള ഒന്നാം വർഷ ( 2024 പ്രവേശനം ) അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മെയ് 2025 റഗുലർ പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 531/2025
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എസ് സി. സൈക്കോളജി, എം.എസ് സി. സുവോളജി നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 532/2025
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ( CCSS ) ബി.എസ് സി., ബി.സി.എ. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.