Tuesday, August 19

മലപ്പുറത്ത് സർക്കാർ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KdAAwcysvpw2l5C2ufbqdQ

സ്റ്റാഫ് (18 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ഫിസിയോ തെറാപ്പിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ലാബ് ടെക്നിഷ്യന്‍ (19 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഡയാലിസിസ് ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഫാര്‍മസിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), എക്സ് റേ ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000) എന്നീ തസ്തികകളിലാണ് നിയമനം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട ജില്ലാ ആശുപത്രികളില്‍ സമര്‍പ്പിക്കണം. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരും സര്‍ക്കാര്‍ അംഗീകൃത കോഴ്സ് പാസ്സായവരും ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. നഗരസഭാ പരിധിയില്‍ താമസിക്കുന്നവരെ പരിഗണിക്കില്ല. എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 273 6241.

error: Content is protected !!