ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.
Related Posts
താത്കാലിക നിയമനംമഞ്ചേരി സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രുമെന്റ്റേഷൻ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ച്റർ , ഗസ്റ്റ്…
ഡ്രൈവർ നിയമനംസംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഡ്രൈവർ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിശ്ചിത…
സ്പെഷ്യൽ എഡ്യുക്കേഷൻ ഫാക്കൽറ്റി നിയമനംപരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി…
പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനംപെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ, ഡമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്…
കോട്ടയ്ക്കല്‍ ഗവ: പോളിടെക്നിക്കില്‍ നിയമനംകോട്ടക്കല് ഗവണ്മെന്റ് വനിതാ പോളിടെക്നിക്ക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ഗസ്റ്റ് ട്രേഡ്സ്മാന് ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ…