വിവിധ തസ്തികകളില്‍ നിയമനം

വിവിധ തസ്തികകളില്‍ നിയമനം

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.
ഫോണ്‍ : 04832 734 737.

രജിസ്‌ട്രേഷന്‍ ക്യാമ്പ്

തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക്  ഇന്ന് (ജൂലൈ അഞ്ച്) രാവിലെ 10ന് കാക്കഞ്ചേരി കൃഷിഭവനില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ആരോഗ്യകേരളത്തില്‍ അവസരം

ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആയുഷ്  ഡോക്ടര്‍ ആയുര്‍വേദം, ആയുഷ് ഡോക്ടര്‍ യൂനാനി, പീഡിയാട്രീഷന്‍,  അനസ്തസ്റ്റിസ്, ഗൈനക്കോളജിസ്റ്റ്, എംബിബിഎസ് ഡോക്ടര്‍മാര്‍  തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.താത്പര്യമുള്ളവര്‍ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0483 273013 എന്ന ഫോണ്‍ നമ്പറിലും ആരോഗ്യ കേരളത്തിന്റെ വെബ്‌സൈറ്റ് ആയ www. arogyakeralam. gov.in ല്‍ ബന്ധപ്പെടാം.

അധ്യാപക നിയമനം

താനൂര്‍ ജി.ആര്‍എഫ്.ടി.എച്ച്.എസില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.   താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഏഴിന് രാവിലെ 11ന് വാക് – ഇന്‍- ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 9495410133.

error: Content is protected !!