സ്വർണക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തെ വിറപ്പിച്ച്‌ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പോലീസ്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുണ്ടില്‍ത്താഴത്ത് നിന്നും പേരാമ്ബ്ര നടുവണ്ണുരില്‍ നിന്നും സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.
മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31), പൂനാടത്തില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ രതീഷ് (32), എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു നല്‍കിയ തയ്യിലകടവ് ഇല്ലിക്കല്‍ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 27ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറത്തറ കൂത്താളി വീട്ടിൽ അബ്ദുൾ നിസ്സാർ പണം ഉടമസ്ഥർക്ക് നൽകാതെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അബ്ദുൾ നിസ്സാറിനെ സ്വർണ്ണ കടത്തിന് ഏർപ്പാടാക്കിയ പേരാമ്ബ്ര വെള്ളിയൂർ, പോറോളി അബ്ദുൾ ഷഹീറിനെയും മായനാട് തയ്യിൽത്താഴം ഫാസിലിനെയും സ്വർണ്ണ കടത്ത് സംഘം തട്ടികൊണ്ടു പോവുകയും കരിയറായ അബ്ദുൾ നിസ്സാറിൽ നിന്നും സ്വർണ്ണം വീണ്ടെടുത്ത് തന്നില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരെ ഈങ്ങാപ്പഴയിലെ അഞ്ജാത കേന്ദ്രത്തിൽ തടവിൽ പാർപ്പിക്കുക മാത്രമല്ല ക്വട്ടേഷൻ സംഘം ഇവരുടെ വീട്ടുകാരോട് പണമോ സ്വർണമോ തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്വട്ടേഷൻ സംഘം വീട്ടുകാരെ പുറത്തറിഞ്ഞത്. വീട്ടുകാർ സംഭവം പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും മോഡലിൽ മൈസൂരിൽ നിന്നും ബംഗളൂരുവിലേക്ക് കടന്നു. മനസ്സിലാക്കിയ അന്വേഷണ സംഘം കൃത്യമായ ആസൂത്രണത്തിലൂടെ ബാഗ്ലൂരിലെ മജസ്റ്റിക്കിനു സമീപമുള്ള ലോഡ്ജിൽ നിന്നും പ്രതികളെ വലയിലാക്കി. സ്വർണ്ണം കടത്തിയ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അസി. പൊലീസ് കമ്മീഷണർ കെ സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!