
മുന്നിയൂർ : വീട്ടിൽ നിർത്തിയിട്ട ഓട്ടോ രാത്രി മോഷ്ടിക്കാൻ ശ്രമം. വീട്ടുകാർ ഉണർന്നപ്പോൾ ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. മുന്നിയൂർ പാറക്കടവിൽ ആണ് സംഭവം. കുന്നത്തെരി ഫൈസലിന്റെ ഓട്ടോയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഓട്ടോയുടെ കേബിൾ പൊട്ടിച്ചിരുന്നു. മറ്റൊരു വസ്തു പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. രാത്രി 1.45 നും 2.30 നും ഇടയിൽ വെച്ചാണ് സംഭവം. പോലീസിൽ പരാതി നൽകി.