
പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.