Saturday, July 19

ബലാത്സംഗ കേസില്‍ ഇടവേള ബാബു അറസ്റ്റില്‍ ; ലൈംഗിക ശേഷി പരിശോധന നടത്തും

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ഇടവേള ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും. 376-ാം വകുപ്പ് പ്രകാരമായിരുന്നു ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നത്.

കൊച്ചിയിലെ നടിയുടെ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍.

error: Content is protected !!