Thursday, November 27

ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബേക്കറി ജീവനക്കാരൻ പിടിയിൽ

തിരൂരങ്ങാടി: ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആസാം സ്വദേശിയായ യുവാവ് പിടിയിൽ. ആസാം സ്വദേശി അശ്റഫുൽ ആലം (32) ആണ് പിടിയിലായത്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് സമീപത്തെ ബേക്കറിയിൽ ജീവനക്കാരനാണ്. ഇതിന് മുകളിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുറിയിൽ നിന്നാണ് കള്ള നോട്ടുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. 500 രൂപയുടെ 178 നോട്ടുകളും 200 രൂപയുടെ 90 നോട്ടുകളും പിടികൂടി. ഇൻസ്‌പെക്ടർ സന്ദീപ് കുമാർ, എസ് ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

error: Content is protected !!