Monday, October 13

പിക്കപ്പ് ഇടിച്ചു ബൈക്ക്‌ യാത്രികൻ മരിച്ചു

മഞ്ചേരി: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുല്ലൂർ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകൻ നൂറുദ്ദീൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ മഞ്ചേരി ചെട്ടിയങ്ങാടിയിൽ ആണ് അപകടം. മഞ്ചേരിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദീന്റെ ബൈക്കിൽ എതിരെ വന്ന പിക്കപ്പ് ഇടിക്കുക യായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: മുഹമ്മദ് സാബിത്ത്, ആർഷൽ

error: Content is protected !!