കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാത കോഹിനൂരിൽ ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ മരിച്ചു. പാണമ്പ്ര സ്വദേശി കൊയപ്പ കള്ളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ്‌ ഷിബിലി (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ വീണ ശിബിലിയുടെ ദേഹത്ത് ലോറി തട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടെയുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു.

error: Content is protected !!