Monday, August 18

തിരൂരിൽ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു, ലോറി നിർത്താതെ പോയി

തിരൂർ: ചമ്രവട്ടം പാതയിലെ വടക്കേ അങ്ങാടിയില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു.

തിരൂര്‍ പാട്ടുപറമ്പ് ഭഗവതിക്കാവിലെ ശാന്തിക്കാരന്‍ അരീക്കോട് ഉഗ്രപുരം സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി.

Comments are closed.

error: Content is protected !!