
കാടാമ്പുഴ : വെട്ടിച്ചിറയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെട്ടിച്ചിറ പുന്നത്തല കൊളക്കുത്ത് ആലിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (39) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ആണ് അപകടം. സുഹൃത്തിന്റെ ബൈക്കുമായി റബ്ബർക്കാട് പോക്കറ്റ് റോഡിൽ നിന്നും വെട്ടിച്ചിറ സർവീസ് റോഡിലേക്ക് കയറിയപ്പോൾ വളാഞ്ചേരി ഭാഗത്ത് നിന്നും വന്ന ബസ്
ഇടിക്കുകയായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെട്ടിച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു;വെട്ടിച്ചിറ മഹല്ലിൽപ്പെട്ട കൊളക്കുത്ത് ആലിക്കുട്ടി ഹാജിയുടെ മകൻ ശാഫിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം നാലുമണിക്ക്
വെട്ടിച്ചിറയിൽ വെച്ച് ബസ്സുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശാഫിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
🚨… പോക്കറ്റ് റോഡുകളിൽ നിന്നും സർവീസ് റോഡുകളിലേക്ക് കടക്കുമ്പോൾ രണ്ടു ഭാഗവും ശ്രദ്ധിച്ച് മാത്രം കയറുക.