Saturday, June 6

പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്

പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്.

​ കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഡ്രൈവർ രാജേഷ്, 43 s/o ഗോപാലൻ, കെയാട്ട്പറമ്പ്, പട്ടത്തലച്ചി , വടവന്നൂർ ,പാലക്കാട്, യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്.
​അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു.
​പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ട്രാവലറിൽ 28 പേരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വീഡിയോ: https://www.facebook.com/share/v/1E4EyVtDpg/

https://youtu.be/UcbxFPIVUno?si=qW3hDVGbnwsUuo5w

error: Content is protected !!