Saturday, June 6

സുഹൃത്തിൻ്റെ മയ്യിത്ത് കാണാനെത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: മൃതദേഹം കാണാനെത്തിയ സുഹൃത്ത് കുഴഞ്ഞ് വീണു മരിച്ചു. ഊരകം കുന്നത്ത് ആണ് സംഭവം. പറമ്പിൽ മൊയ്തീൻ(82)ആണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ മരണ പ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ഖബറക്കത്തിന് പള്ളിയിലേക്ക് എടുക്കുന്ന വെള്ളിയാഴ്ച രാവിലെ എട്ടിന് മരണപ്പെട്ടയാളുടെ വീട്ടിലേക്ക് എത്തിയ വള്ളിക്കാടൻ ച്രാലിൽ ) അയമു ഹാജി (75 ) ആണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വേങ്ങര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സുഹൃത്തുക്കളാണ്. ഇരുവരുടേയും മൃതദേഹം അഞ്ചുപറമ്പ് പുളിക്കൽ പറമ്പ് ജുമാ മസ്ദിൽ ഖബറടക്കി.

ഭാര്യ : കദിയാമു ആണ് മൊയ്തീൻ്റെ ഭാര്യ.
മക്കൾ: സുബൈർ,
കുഞ്ഞിപ്പോക്കർ,
അബ്ദുസ്സലാം,
അമീർ,
നൗഫൽ, നുസൈബ.
മരുമക്കൾ: ശിഹാബ് കോട്ടയിൽ, ഫാത്തിമ,
ഹാജറ,ജസീല.

വള്ളിക്കാടൻ (ചാലിൽ ) അയമു ഹാജി ( സിപി ഐ _ എം ഊരകം കുന്നത്ത് ബ്രാഞ്ച് അംഗമാണ്)
ഭാര്യ : ബിയ്യുമ്മ . മക്കൾ : അബ്ദുൾ സലാം ,അബ്ദുൾ സത്താർ, ഷംസു, ഷരീഫ് സക്കീന, സുലൈഖ, ഖദീജ. മരുമക്കൾ: മുനീർ, ഖദീജ, ഹസ്‌ന , ഫാത്തിമഷാന.പരേതരായ അബ്‌ദുൾ ലത്തീഫ്, ജാഫർ.

error: Content is protected !!