ബയോടെക്നോളജി പിജി: അപേക്ഷ 15 വരെ

തിരുവനന്തപുരം രാജീവ് ഗാന്ധി ഫോർ ബയോടെക്നോളജിയിൽ എംഎസ്‌സി പ്രോഗ്രാം ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിദ്യാർത്ഥികൾക്കെല്ലാം ഒന്നും രണ്ടും വർഷങ്ങളിൽ യഥാക്രമം 6000 / 8000 രൂപ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും. ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിങ് എന്നീ ശാഖകളിൽ സ്‌പെഷലൈസ് ചെയ്യാം. ഗാറ്റ് -ബി സ്കോർ ഉണ്ടായിരിക്കണം (https://exams.nta.ac.in/DBT). 60% എങ്കിലും മാർക്ക്/തുല്യ ഗ്രേഡോടെ ലൈഫ് സയൻസസ്, മെഡിസിൻ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ ബിരുദം വേണം. പട്ടിക, പിന്നോക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%.

error: Content is protected !!