Sunday, September 7

പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളി മാനിപുരം ചെറുപുഴയിൽ കുളിക്കടവിൽ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ താമസിക്കുന്ന സൗത്ത് കൊടുവള്ളി തലപ്പൊയിൽ മുർഷിദിന്റെ മകൾ തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി എം ഐ ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ.

മാതാവിനും ബന്ധുക്കൾക്കുമൊപ്പം കുളിക്കടവിൽ എത്തിയതായിരുന്നു തൻഹ. തൻഹ വീഴുന്നത് കണ്ട 12 വയസ്സുകാരനായ സഹോദരൻ പുഴയിലേക്ക് ചാടിയതോടെ രണ്ട് പേരും ഒഴുക്കിൽ പെട്ടു. ഒപ്പമുണ്ടായിരുന്ന പിതൃ സഹോദരൻ പുഴയിലേക്ക് ചാടി 12 കാരനെ രക്ഷപ്പെടുത്തിയെങ്കിലും തൻഹയെ കാണാതായി. നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും പുലർച്ചയോടെ നിർത്തി വെച്ചിരുന്നു. വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഇന്നാണ് മൃതദേഹം ലഭിച്ചത്.

2 മാസമായി ഉമ്മയുടെ നാടായ പൊന്നാനിയിൽ ആണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം പിതൃ സഹോദരന്റെ വിവാഹം ആയിരുന്നു. തുണികൾ അലക്കാൻ ആണ് ഉച്ചയ്ക്ക് ശേഷം പുഴയിലേക്ക് വന്നത്.

error: Content is protected !!