Sunday, July 27

തൃക്കുളം ഹൈ സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തക പ്രദര്‍ശനം തൃക്കുളം ഹൈ സ്‌കൂളില്‍ വെച്ച് നടന്നു. ഇതോടൊപ്പം നിരവധി കുട്ടികള്‍ ലൈബ്രറി അംഗത്വം സ്വീകരിച്ചു. ലൈബ്രറി സെക്രട്ടറി കെ ശ്രീധരന്‍, പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, താലൂക്ക് കൗണ്‍സിലര്‍മാരായ പി.സി. സാമുവല്‍, കെ സത്യന്‍, പ്രതിഭ തിയേറ്റര്‍സ് സെക്രട്ടറി തൃക്കുളം മുരളി, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!