മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാദരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും പി.ടി.എയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശറഫുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു.

പി.ടി.എ ഭാരവാഹികളായ എന്‍.എം അന്‍വര്‍ സാദത്ത്, എ.കെ നസീബ, ജുവൈരിയ,സജ്‌നാസ്, കെ.നസീബ,അധ്യാപകരായ കെ. ഉമ്മു ഹബീബ, കെ. മഞ്ജു,അര്‍ഷദ്. കെ, മെഹബൂബ്. ടി, എം. മുഹമ്മദ് റഈസ്, ബി. ശ്രീഹരി, സി.എച്ച് റീന, വി.കെ ശഹീദ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ടി. മോഹന്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി. ഷാജി നന്ദിയും പറഞ്ഞു.

error: Content is protected !!