Monday, August 18

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകൻ മരിച്ചു

കണ്ണൂർ: ലോകകപ്പ്‌ ആവേശത്തിൽ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് ഫുട്‌ബോൾ ആരാധകനായ യുവാവ് മരിച്ചു. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. അലവിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് സംഭവം. മരത്തിൽ നിന്നും കാൽ തെന്നി വീഴുകയായിരുന്നു.

ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന് വീണത്. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്.

error: Content is protected !!