പകൽ മതസ്ഥാപനത്തിന്റെ പിരിവിനെത്തും, രാത്രിയിൽ മോഷണവും

പരപ്പനങ്ങാടി: പകൽ മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവും
രാത്രി മോഷണവും നടത്തുന്നയാൾ പരപ്പനങ്ങാടി പോലീസ് പിടിയിലായി.
കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിട്ടുള്ള കുരുമുളക് മോഷ്ടിക്കാൻ ശ്രമിച്ച രണ്ടത്താണി സ്വദേശി വലിയക്ക തൊടി ഫസൽ പൂക്കോയ തങ്ങൾ (39) ആണ് പോലീസ് പിടിയിലായത്. പരപ്പനങ്ങാടി എസ് ഐ അജീഷ് കെ ജോൺ, പരമേശ്വരൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ഷാഫി,സിവിൽ പോലീസ് ഓഫീസർ ആയ രഞ്ജിത്ത്  എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാത്രി സമയത്ത് വീടിന്റെ  സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന നാല് ചാക്ക് കുരുമുളക് കടത്താനായി ശ്രമിച്ച ഇയാളെ നാട്ടുകാർ ചേർന്ന് ഓടിക്കുകയും റോഡിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ചെയ്തു. ഇയാൾ കൊണ്ടുവന്ന സ്കൂട്ടറിന്റെ ഉള്ളിൽ മണ്ണാർക്കാട് ഉള്ള ഒരു മതസ്ഥാപനത്തിന്റെ  കീഴിലുള്ള കോളേജിലെ റസീറ്റ് ബുക്കുകൾ കണ്ട് പരിശോധിച്ചതിൽ മോഷണം നടത്താൻ ശ്രമിച്ച വീട്ടിൽ ഒരാഴ്ച മുമ്പ് ഒരാൾ വന്നിരുന്നതായും  ആ വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് രശീതി  നൽകി  സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നും അന്ന് വന്നയാൾ കുരുമുളക് എവിടെയാണ് സൂക്ഷിക്കുന്നത് എന്നും മറ്റും വീട്ടുകാരിൽ നിന്ന് രഹസ്യമായി ചോദിച്ചറിഞ്ഞിരുന്നു.  നാട്ടുകാർ പരിശോധിച്ചതിൽ മറ്റൊരു സ്ഥലത്ത് നിന്ന് ഇയാളെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്ന് വന്ന ആളും മോഷണം നടത്താൻ വന്നയാളും ഒരാളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കൂടുതലായി അന്വേഷണം നടത്തിയതിൽ ഇയാൾക്ക് സമാനമായ രണ്ട് കളവ് കേസുകൾ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലും  മൊബൈൽ മോഷണം നടത്തിയതിന് വേങ്ങര പോലീസ് സ്റ്റേഷനും കേസുകൾ ഉണ്ട്. മറ്റു കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പ

error: Content is protected !!