ലെവി ഇളവ് നീട്ടി മന്ത്രി സഭാ തീരുമാനം ; പ്രവാസികള്‍ക്ക് ആശ്വാസം

റിയാദ് : സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി മന്ത്രി സഭാ തീരുമാനം. ഈ ഫെബ്രുവരി 25 ന് ഇളവ് കാലാവധി അവസാനിക്കാനിരിക്കേയാണ് തീരുമാനം. ഇത് പതിനായിരക്കണക്കിനു പ്രവാസികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതര്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി ഇളവ് പരിധി നീട്ടിയിരുന്നു.

ഒന്‍പതോ അതില്‍ കുറവോ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികള്‍ക്ക് സഊദി തൊഴിലുടമ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനയോടെയാണ് ലെവി ഇളവ് അനുവദിച്ചു കൊണ്ടിരിക്കുന്നത്. സ്ഥാപനത്തിലെ ഒന്‍പത് പേരില്‍ സഊദി തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളി കൂടി ഉണ്ടെങ്കില്‍ 4 വിദേശികള്‍ക്കും സൗദി തൊഴിലുടമ മാത്രമാണ് സ്വദേശിയായുള്ളതെങ്കില്‍ 2 വിദേശികള്‍ക്കും ആണ് ലെവി ഇളവ് അനുവദിക്കുക.

ലെവി ഇളവ് ലഭിക്കുന്ന ആയിരക്കണക്കിനു ചെറുകിട സ്ഥാപനങ്ങളുടെ കീഴില്‍ നിരവധി പ്രവാസികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. ഇളവ് മൂന്ന് വര്‍ഷത്തെക്ക് നീട്ടിയത് പതിനായിരക്കണക്കിനു പ്രവാസികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.

error: Content is protected !!