കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-പി.ജി. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഫ്‌സലുല്‍ ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ 5 വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.
‘നാക്’ എ പ്ലസ് ഗ്രേഡ്
കാലിക്കറ്റിന് സര്‍ക്കാറിന്റെ അനുമോദനം
കാലിക്കറ്റ് സര്‍വകലാശാലക്ക് യു.ജി.സിയുടെ ‘നാക്’ ഗ്രേഡിങ്ങില്‍ മികച്ച പോയിന്റോടെ എ പ്ലസ് നേടാനായതില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമോദനം. ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്ന് സര്‍വകലാശാലയെ അനുമോദിക്കുന്ന ചടങ്ങ് 18-ന് സര്‍വകലാശാലാ കാമ്പസില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു കാമ്പസ് സമൂഹത്തെ നേരിട്ട് അനുമോദിക്കും. ആഘോഷച്ചടങ്ങ് ഗംഭീരമാക്കുവാന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, എ.കെ. രമേഷ് ബാബു, സെനറ്റംഗം വിനോദ് നീക്കാംപുറത്ത്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ് വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ടി. പുത്തൂര്‍, വിവിധ വകുപ്പ് മേധാവികള്‍, ബ്രാഞ്ച് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ആര്‍. 1385/2022
പി.എച്ച്.ഡി. രണ്ടാംഘട്ട പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2022 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിലും അഡീഷണല്‍ ഷോര്‍ട്ട് ലിസ്റ്റിലും ഉള്‍പ്പെട്ട് യോഗ്യരായവര്‍ 10-നും 19-നുമിടയില്‍ താല്‍പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ്/സെന്ററുകളില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതത് ഡിപ്പാര്‍ട്ട്‌മെന്റ്/സെന്ററുകള്‍ രണ്ടാം ഘട്ട ഷെഡ്യൂള്‍ അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ 25-നുള്ളില്‍ പ്രവേശനം നേടണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. പി.ആര്‍. 1386/2022
ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ആരംഭിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. 6000 രൂപയാണ് കോഴ്‌സ് ഫീസ്. ഫോണ്‍ 9846149276, 8547684683. പി.ആര്‍. 1387/2022
കെമിസ്ട്രി പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം.
ബി.എഡ്. വെയ്റ്റിംഗ് ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി (കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍) അതാത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. 10 മുതല്‍ മെറിറ്റടിസ്ഥാനത്തില്‍ കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. കൊമേഴ്‌സ് ഓപ്ഷന് രജിസ്‌ട്രേഷന് 10-ന് രാവിലെ 10 മണി വരെ സൗകര്യമുണ്ടായിരിക്കും. പി.ആര്‍. 1389/2022
എം.ബി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനവസരം. താല്‍പര്യമുള്ളവര്‍ക്ക് ലേറ്റ് ഫീയോടുകൂടി 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതകളില്ലാത്തവര്‍ക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കോളേജ്/സെന്ററുകളുമായി ബന്ധപ്പെടുക. പി.ആര്‍. 1390/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ് സി. നഴ്‌സിംഗ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷ 27-നും സപ്തംബര്‍ 2021 നവംബര്‍ 2-നും തുടങ്ങും. പി.ആര്‍. 1391/2022
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1392/2022
പരീക്ഷാ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1393/2022
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 13-ന് തുടങ്ങും. പി.ആര്‍. 1394/2022
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി., ബി.എ. എ.എഫ്.യു., ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1395/2022