കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍  ബിഎ/ബിഎസ്ഡബ്ലിയു/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ സിബിസിഎസ്എസ് യുജി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍. 508/2022

ലൈബ്രറി സമയത്തില്‍ മാറ്റം

ഈസ്റ്റര്‍-വിഷു പ്രമാണിച്ച് 16ന് കാലിക്കറ്റ് സര്‍വ്വകലാശാല സിഎച്എംകെ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയായിരിക്കും.പി.ആര്‍. 509/2022

പരീക്ഷാ രജിസ്‌ട്രേഷന്‍ തിയതി നീട്ടി

എസ്ഡിഇ, പ്രൈവറ്റ് വിഭാഗം ബിഎ/ബിഎസ് സി/ബികോം/ബിബിഎ/ബിഎ മള്‍ട്ടിമീഡിയ/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ (സിബിസിഎസ്എസ്-യുജി) മൂന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021  പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ തിയതി നീട്ടി. ഓണ്‍ലൈനായി പിഴ കൂടാതെ ഏപ്രില്‍ 18 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 22 വരെയും അപേക്ഷിക്കാം.510/2022

ലൈബ്രറി ശില്‍പശാല
കാലിക്കറ്റ് സര്‍വ്വകലാശാല സിഎച്എംകെ ലൈബ്രറിയും ഗവേഷണ വിഭാഗവും സംയുക്തമായി റിസര്‍ച്ച് ആന്റ് പബ്‌ളിക്കേഷന്‍ എത്തിക്‌സ് എന്നവിഷയത്തില്‍ ശില്‍പശാല നടത്തുന്നു. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് പരിപാടി. 18-ന്  വൈസ്ചാന്‍സലര്‍ ഡോ.എം.കെ.  ജയരാജ് ഉദ്ഘാടനം ചെയ്യും.511/2022

പരീക്ഷ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍  ബിവോക് നവംബര്‍ 2019, 2020 സപ്ലിമെന്ററി, 2021 റഗുലര്‍  പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഏപ്രില്‍ 18-ന് വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴകൂടാതെ ഏപ്രില്‍ 29 വരെയും,  170 രൂപ പിഴയോടെ മെയ് നാല് വരെയും അപേക്ഷിക്കാം 512/2022
പരീക്ഷാ ഫലം

സിസിഎസ്എസ് ഏപ്രില്‍ 2021, സിയുസിഎസ്എസ് ജനുവരി 2018, വിദൂരവിദ്യാഭ്യാസ വിഭാഗം, എംബിഎ (2013,14,15 പ്രവേശനം)  ജനുവരി 2018  രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു,513/2022

ആറാം സെമസ്റ്റര്‍ പ്രൊജക്റ്റ്

ആറാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബികോം പ്രൊഫഷണല്‍, ബികോം വൊക്കേഷണല്‍, ബികോം ഹോണേഴ്‌സ്, ബിടിഎച്എം, ബിഎച്എ കോഴ്‌സുകളുടെ പ്രൊജക്റ്റ് മൂല്യനിര്‍ണ്ണയവും വാചാ പരീക്ഷയും ഏപ്രില്‍ 18 മുതല്‍ മെയ് ഏഴ് വരെ അതത് കോളേജുകളില്‍ നടത്തും.514/2022
പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല  നിയമ പഠന വകുപ്പിലെ രണ്ടാം വര്‍ഷ എല്‍എല്‍എം റഗുലര്‍ ഏപ്രില്‍ 2021 പരീക്ഷ മെയ് നാലിന് തുടങ്ങും. ടൈംടൈബിള്‍ വെബ്‌സൈറ്റില്‍

error: Content is protected !!