
വളാഞ്ചേരി: ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന ‘കലൈക്യ’ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ വെബ്സൈറ്റ് ലോഞ്ചിംഗ് മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു.
കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ, മത്സരാർത്ഥികൾക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന ക്യൂ.ആർ കോഡോട് കൂടിയ ഐ.ഡി കാർഡ്, മത്സര ഫലങ്ങൾ, കോളേജ് അടിസ്ഥാനത്തിലുള്ള സ്കോർ ബോർഡ്, വ്യക്തികത പ്രതിഭകളുടെ വിവരങ്ങൾ, വിജയികളുടെ ഫോട്ടോ പതിച്ച പോസ്റ്റർ, മത്സര ഷെഡ്യൂൾ, കലോത്സവത്തിൻ്റെ ഫോട്ടോകളുടെ ഗാലറി തുടങ്ങി കലോത്സവത്തിൻ്റെ മുഴുവൻ വിവരങ്ങളും ലഭ്യമാവുന്ന രീതിയിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ മജ്‌ലിസ് കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ, ജനറൽ സെക്രട്ടറി സഫ്‌വാൻ പത്തിൽ, ഭാരവാഹികളായ പി.കെ.അർഷാദ്,
പി.കെ.മുബശ്ശിർ, സംഘാടക സമിതി ഭാരവാഹികളായ കബീർ മുതുപറമ്പ്, വി.എ.വഹാബ്, ഹക്കീം തങ്ങൾ, ഷിബി മക്കരപറമ്പ്, ആഷിഖ് പാതാരി, എം.ശാക്കിർ, ആസിഫ് കൂരി, സിദ്ധീഖ് പാലറ, അറഫ ഉനൈസ്, കോളേജ് യൂണിയൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.