മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് തുടങ്ങും
രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28-ന് ആരംഭിക്കും. എല്ലാം ബി.എ., ബി.എസ് സി. അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. നിയമന ഉത്തരവ് ലഭിക്കാത്ത അദ്ധ്യാപകര്‍ 28-ന് രാവിലെ 9.30-ന് മുമ്പേ ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
ലക്ഷദ്വീപ്, കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, അറബിക് ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ, സോഷ്യോളജി നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ആറ് വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എക്കണോമിക്‌സ്, ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2021 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ് സി. ബയോടെക്‌നോളജി ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് നേരിട്ട് അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോളജി, മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ക്കും എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.