കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നെളജി പ്രവേശനത്തിന് അപേക്ഷിച്ച ബി.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് 25 വരെ മാര്‍ക്ക്/ഗ്രേഡ് എന്‍ട്രി നടത്താം. ഇതിനകം എന്‍ട്രി നടത്താത്ത വിദ്യാര്‍ത്ഥികളെ പ്രവേശനത്തിന് പരിഗണിക്കുതല്ല.  ഫോൺ 0495 2407016, 7017   പി.ആര്‍ 1233/2021

ബി.എഡ്. പ്രവേശനം – സ്‌പോര്‍ട്‌സ് ക്വാട്ട

2021-22 അദ്ധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോളേജുകളില്‍ നിുള്ള നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017   പി.ആര്‍ 1234/2021
പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി, ഹെല്‍ത് ആന്റ് യോഗ തെറാപ്പി കോഴ്‌സുകളുടെ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 27-നകം പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017   പി.ആര്‍ 1235/2021

പരീക്ഷ

സര്‍വകലാശാലാ നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഹിന്ദി പഠനവകുപ്പിലെ പോസ്റ്റ് ഗ്രൈജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 പരീക്ഷയും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ഡിസംബര്‍ 6-ന് തുടങ്ങും.

ഡിസംബര്‍ 3-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.എസ് സി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ കോംപ്ലിമെന്ററി കോഴ്‌സ് ഹ്യൂമന്‍ ഫിസിയോളജി-4 പരീക്ഷ ഡിസംബര്‍ 8-ലേക്ക് മാറ്റി.   പി.ആര്‍ 1236/2021

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 3 വരെയും ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 7 വരെയും ഓലൈനായി അപേക്ഷിക്കാം.   പി.ആര്‍ 1237/2021

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍ 1238/2021

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍ 1239/2021

പ്രീവിയസ് എം.എ. മലയാളം വൈവ

എസ്.ഡി.ഇ. പ്രീവിയസ് എം.എ. മലയാളം മെയ് 2020 സപ്ലിമെന്ററി പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 6, 7 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍

error: Content is protected !!