
കോച്ച് നിയമനം – അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍ കോച്ച് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 6-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിസര്‍ട്ടേഷന്‍
എസ്.ഡി.ഇ. 2018 വരെ പ്രവേശനം ഒന്നാം വര്‍ഷ എം.എ. മലയാളം പ്രീവിയസ് മെയ് 2020 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ നവംബര്‍ 6-ന് മുമ്പായി എസ്.ഡി.ഇ-യില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0494 2407461
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
എം.എസ് സി. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ബയോടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി, മാത്തമറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 8 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് നവംബര്‍ 2020 പരീക്ഷയുടെയും ബി.വോക്. നവംബര്‍ 2019 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2020 പരീക്ഷ നവംബര്‍ 12, 15 തീയതികളില്‍ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 6 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റാ അനലിറ്റിക്‌സ്) നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 8, 9 തീയതികളില്‍ നടക്കും.
എല്‍ സി ഡി പ്രൊജക്റ്റര്‍ ഏറ്റുവാങ്ങി
പന്നിയങ്കര സര്‍വ്വീസ് സഹകരണ ബാങ്ക് കല്ലായിയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിന് സംഭാവനയായി നല്‍കിയ എല്‍ സി ഡി പ്രൊജക്റ്റര്‍ ബാങ്ക് പ്രസിഡന്റ് ശ്രീ. കാനങ്ങോട് ഹരിദാസനില്‍ നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും കോളേജ് ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീ. മുസാഫിര്‍ അഹമ്മദ് ഏറ്റുവാങ്ങി. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് പ്രിയ കുമാര്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗം അബുലേഷ്, സെക്രട്ടറി മഹേഷ് ചന്ദ്ര, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.