കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം നവംബര്‍ 7-ന് 3 മണി വരെ നീട്ടി. ക്യാപ് രജിസ്‌ട്രേഷനും മാന്റേറ്ററി ഫീസടക്കുന്നതിനുമുള്ള ലിങ്ക് 7-ന് ഉച്ചക്ക് 1 മണി വരെ ലഭ്യമാകും.     

ടി.സി.എസ്. യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാം
അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടി.സി.എസ്. യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021, 2022  വര്‍ഷങ്ങളില്‍ ബി.ടെക്. ഇതര ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ താഴെയുള്ളവരോ അല്ലെങ്കില്‍ എസ്.സി., എസ്.ടി. വിഭാഗക്കാരോ ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 10-നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ബന്ധപ്പെടുക. ഫോണ്‍ 9388498696.      പി.ആര്‍. 1496/2022

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം നവംബര്‍ 7-ന് 3 മണി വരെ നീട്ടി. ക്യാപ് രജിസ്‌ട്രേഷനും മാന്റേറ്ററി ഫീസടക്കുന്നതിനുമുള്ള ലിങ്ക് 7-ന് ഉച്ചക്ക് 1 മണി വരെ ലഭ്യമാകും.      പി.ആര്‍. 1497/2022

സെനറ്റ് മീറ്റിംഗ് മാറ്റി

നവംബര്‍ 7-ന് നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍വകലാശാലാ സെനറ്റ് യോഗം 16-ലേക്ക് മാറ്റി.       പി.ആര്‍. 1498/2022

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ് നവംബര്‍ 9 മുതല്‍ 11 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. മൂല്യനിര്‍ണയ കേന്ദ്രങ്ങളും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.      പി.ആര്‍. 1499/2022

ഗണിതശാസ്ത്ര പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ 1-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.      പി.ആര്‍. 1500/2022

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 9 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2021 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 10 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 9 വരെ അപേക്ഷിക്കാം.      പി.ആര്‍. 1501/2022

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. ഫുഡ്‌സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക് നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    

error: Content is protected !!