കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്

കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പഠന വിഷയങ്ങളില്‍ അധ്യാപകര്‍, വിവിധ ഫാക്കല്‍റ്റികളിലെ പി.ജി വിദ്യാര്‍ഥികള്‍ എന്നീ മണ്ഡലങ്ങളിലെ തീരെഞ്ഞെടുപ്പ് ജനുവരി 23-ലേക്ക് മാറ്റിവച്ചു. വിവിധ പഠന വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഫെബ്രുവരി 1-നും വിവിധ ഫാക്കല്‍റ്റികളിലെ പി.ജി വിദ്യാര്‍ഥി മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഫെബ്രുവരി 3-നും നടക്കും. പുതുക്കിയ വിജ്ഞാപനം സര്‍വകലാശാലാ വെബ് സൈറ്റിലെ അക്കാദമിക് കൗണ്‍സില്‍ ഇലക്ഷന്‍ എന്ന ലിങ്കില്‍ ലഭ്യമാണ് എന്ന് വരണാധികാരി അറിയിച്ചു.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ

കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠന വകുപ്പില്‍ ഡി.എസ്.ടി. എസ്.ഇ.ആര്‍.ബി. പ്രൊജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കാലാവധി മൂന്ന് വര്‍ഷം. അപേക്ഷിക്കാനുള്ള അവസാന തീയതി 18. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഡോ. സി.ഡി. സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി.എസ്.ടി. എസ്.ഇ.ആര്‍.ബി. റിസര്‍ച്ച് പ്രോജക്റ്റ്, പ്രൊഫെസര്‍, സുവോളജി പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാലാ, മലപ്പുറം – 673635, കേരള. ഇ മെയില്‍ : drcdsebastian@gmail.com, drcdsebastian@uoc.ac.in, Mob : 9447648961, 6282808862, Office: 0494 2407419

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ ബി. എസ് സി. / ബി.സി.എ. CCSS – UG (റഗുലര്‍ 2009-2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഗ്രേഡ് കാര്‍ഡ് വിതരണം

എസ്.ഡി.ഇ. അവസാന വര്‍ഷ എം. എ. ഹിസ്റ്ററി (2018 പ്രവേശനം) ഏപ്രില്‍ 2022 പരീക്ഷകളുടെ മാര്‍ക്ക്ലിസ്റ്റുകള്‍, നാലാം സെമസ്റ്റര്‍ എം. എ. ഹിസ്റ്ററി (2020 പ്രവേശനം CBCSS) നാല് സെമസ്റ്റര്‍ പരീക്ഷകളും വിജയിച്ച വിദ്യാര്‍ഥികളുടെ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മെയിന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്. കാലിക്കറ്റ് സര്‍വകലാശാലാ മെയിന്‍ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ മാര്‍ക്ക്ലിസ്റ്റുകളും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിയില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

error: Content is protected !!