സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപനം
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗം അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കോച്ചിംഗ് ക്യാമ്പിന്റെ സമാപനം ശനിയാഴ്ച നടക്കും. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10.30-ന് നടക്കുന്ന ചടങ്ങ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. 487 കുട്ടികളാണ് നീന്തല്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും യൂണിഫോമും ചടങ്ങില്‍ വിതരണം ചെയ്യും. നീന്തലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 10 കുട്ടികളുടെ പേരുകള്‍ വൈസ്ചാന്‍സിലര്‍ പ്രഖ്യാപിക്കും. അവര്‍ക്കു തുടര്‍ന്നു സര്‍വകലാശാല സൗജന്യ പരിശീലനം നല്‍കും.
അസിസ്റ്റന്റ് പ്രൊഫസര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. 7-ന് രാവിലെ 10.30-ന് ജോണ്‍ മത്തായി സെന്ററിലാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പി.എച്ച്.ഡി. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ 6 വരെ നീട്ടി. മുമ്പ് വിജ്ഞാപനം ചെയ്ത സ്ട്രീമുകള്‍ക്ക് പുറമേ എന്‍വയോണ്‍മെന്റല്‍ സയന്‍സ് കൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ 0494 2407016, 7017
കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 9 വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടത്. നിലവില്‍ അപ് ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ നിരസിച്ചവ കാരണസഹിതം പോര്‍ട്ടലില്‍ കാണാം. അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് https://student.uoc.ac.in, 0494 2400288, 2407356
പരീക്ഷ മാറ്റി
ജൂണ്‍ 7-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. അഡ്വര്‍ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് (ഡ്യുവല്‍ കോര്‍), ബി.എ. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
വാചാപരീക്ഷ
പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 8, 9, 10 തീയതികളില്‍ സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗത്തില്‍ നടക്കും.
ഒറ്റത്തവണ റഗലുര്‍ സപ്ലിമെന്ററി പരീക്ഷ – അപേക്ഷ നീട്ടി
അഫിലിയേറ്റഡ് കോളേജുകളില്‍ 2005 മുതല്‍ 2015 വരെ പ്രവേശനം നേടി എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും 2004 മുതല്‍ 2008 വരെ പ്രവേശനം ഒന്ന് മുതല്‍ 8 വരെ സെമസ്റ്റര്‍ ബി.ടെക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും
ജൂലൈ 7 വരെ പരീക്ഷാഭവനില്‍ സമര്‍പ്പിക്കാം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (മൂന്ന് വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 7-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 13-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. (സ്ട്രീം ചെയ്ഞ്ച്) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 3 വരെയും 170 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.