കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഇന്റര്‍സോണ്‍ കലോത്സവത്തിന് തുടക്കം

പാട്ടും പറച്ചിലുമായി കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കം. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയും ഗായകന്‍ അതുലും ചേര്‍ന്ന് സര്‍വകലാശാലാ കാമ്പസില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തതകളെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. അപരനില്ലാതെ നാം ഇല്ല, നമ്മുടെ സ്വത്വം ഇല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഞാനും എന്റെ മൊബൈല്‍ഫോണും എന്ന നിലയിലേക്ക് നാം ചുരുങ്ങുന്നതാണ് ഇന്നത്തെ അവസ്ഥ. കലയില്ലെങ്കില്‍ കലാപമുണ്ടാകുമെന്ന് തിരിച്ചറിയണമെന്നും രാമനുണ്ണി പറഞ്ഞു. കൂട്ടുകാരെക്കൊണ്ട് കൈയടിപ്പിച്ച് താളമിട്ട് പാട്ടുപാടി അതുല്‍ നറുകര കലോത്സവത്തിന് ഈണം പകര്‍ന്നു. ചടങ്ങില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി. സ്നേഹ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗങ്ങളായ വി.എസ്. നിഖില്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഷിബി,  വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, യൂണിയന്‍ ഭാരവാഹികളായ വി.എം. ശ്രുതി, ടി.എ. മുഹമ്മദ് അഷ്റഫ്, ഡി.എസ്.യു. ചെയര്‍മാന്‍ എം.ബി. സ്നേഹില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേജിതര മത്സരങ്ങള്‍ വ്യാഴാഴ്ചയും തുടരും. 13 മുതല്‍ 16 വരെയാണ് സ്റ്റേജ് മത്സരങ്ങള്‍.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി നിര്‍വഹിക്കുന്നു.     പി.ആര്‍. 820/2023

പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ 13-ന് പ്രസിദ്ധീകരിക്കും. 14-ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ക്ക് അവസരമുണ്ട്. വിദ്യാര്‍ത്ഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.    പി.ആര്‍. 821/2023

ബിരുദ പ്രവേശനം – കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട് റാങ്ക് ലിസ്റ്റ് അതത് കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 24 മുതല്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോളേജില്‍ നിന്നും ലഭിക്കുന്ന സമയക്രമമനുസരിച്ച് പ്രവേശനം നേടാവുന്നതാണ്. പ്രവേശനം ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 822/2023

ടെക്‌നിക്കല്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള യോഗ്യരായവര്‍ 22-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 823/2023

ഓണ്‍ലൈന്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എം.എച്ച്.ആര്‍.ഡി. ടീച്ചിംഗ് ലേണിംഗ് സെന്ററില്‍ 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ‘ഫൗണ്ടേഷന്‍ ഓഫ് എഡ്യുക്കേഷന്‍’ എന്ന വിഷയത്തില്‍ നടത്തുന്ന കോഴ്‌സിലേക്ക് വിദ്യാഭ്യാസ വിഷയത്തിലെ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പങ്കെടുക്കാം. 2950 രൂപയാണ് കോഴ്‌സ് ഫീ. താല്‍പര്യമുള്ളവര്‍ 20-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ ലിങ്കിനും മറ്റ് വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.     പി.ആര്‍. 824/2023

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്

ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്‌ഫോമായ സ്വയം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമില്‍ 2023 ജനുവരി – ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ ബിരുദതലത്തിലുള്ള ആറ് കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂലൈ 31-ന് ക്ലാസുകള്‍ ആരംഭിക്കും.വിശദവിവരങ്ങള്‍ ഇ.എം.എം.ആര്‍.സി വെബ്‌സൈറ്റില്‍. ഫോണ്‍ 9495108193.    പി.ആര്‍. 825/2023

‘യോഗ, മെഡിറ്റേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ്’
ഷോര്‍ട് ടേം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന ‘യോഗ, മെഡിറ്റേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ്’ ഷോര്‍ട് ടേം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 മുതല്‍ 31 വരെ നടക്കുന്ന കോഴ്‌സിലേക്ക് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407350, 2407351.     പി.ആര്‍. 826/2023

കോണ്‍ടാക്ട് ക്ലാസ് മാറ്റി

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. 2021 പ്രവേശനം വിദ്യാര്‍ത്ഥികളുടെ ഫാറൂഖ് കോളേജ് സെന്ററില്‍ 16-ന് നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സ് ആഗസ്ത് 6-ലേക്ക് മാറ്റി. മറ്റ് സ്റ്റഡി സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.     പി.ആര്‍. 827/2023

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.     പി.ആര്‍. 828/2023

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 1 വരെ അപേക്ഷിക്കാം.     പി.ആര്‍. 829/2023

error: Content is protected !!